അങനെ ഞാനും ഒരു ബ്ലൊഗർ ആയി! കുറച്ചു ദിവസമായി വട്ടു കേറി നടക്കുന്നു; എനിക്കും ഒരു ബ്ലോഗ് വേണം എന്ന മോഹവുമായി. വരമൊഴി, കീമാപ്പ് എന്നിവയൊക്കെ കമ്പ്യൂട്ടറില്‍ സ്ഥാപിച്ചിട്ട് ഒരു മാസമായി. ഇവിടുത്തെ പല "സീനിയര്‍" എഴുത്തുകാരുടെയും കൃതികള്‍ ഒരു മാസമായി വായിച്ചുകൊണ്ടിരിക്കുന്നു. "അനോണി" "സനോണി" വാദങ്ങളും വാളെടുപ്പും എല്ലാം നിശ്ശബ്ദമായി വീക്ഷിച്ചു. പിന്നെയും എന്തോ തുടങ്ങാന്‍ ഒരു മടി. മലയാളത്തില്‍ എഴുതാനൊക്കെ നല്ല രസം തന്നെ, പക്ഷെ എഴുതനെന്തെന്കിലും വേണ്ടേ? വഴിയേ എല്ലാം വരും എന്ന പ്രതീക്ഷയോടെ തുടങ്ങട്ടെ!
ചില അക്ഷരത്തെറ്റുകളൊക്കെ കണ്ടെന്നു വരാം; മംഗ്ലീഷ് പഠിച്ചു വരുന്നതെ ഉള്ളൂ.
Friday, May 29, 2009
Subscribe to:
Post Comments (Atom)
നന്നായി എഴുതുക
ReplyDeleteആശംസകള്‍ :)