ഈ ആഴ്ച പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഡോ. സന്ധ്യയുടെ "പടികള്‍ കയറുന്ന പെണ്‍കുട്ടി" എന്ന കഥയാണ് ഈ പോസ്റ്റ് എഴുതാന്‍ പ്രേരിപ്പിക്കുന്നത്. കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണു ഒരു മലയാളം കഥ വായിക്കുന്നത്, അതും പുതിയ തലമുറയില്‍പ്പെട്ട ഒരു എഴുത്തുകാരിയുടെ കഥ. അവതരണവും ഭാഷയും ഇഷ്ടപ്പെട്ടതുകൊണ്ട് കഥ മുഴുവനും വായിച്ചു. പക്ഷെ, എനിക്ക് പറയാനുള്ളത് പ്രമേയത്തെ കുറിച്ചാണ്. ഗ്രാമത്തിലെ ഇടത്തരം കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് സ്വാഭാവികമായും നഗരത്തോടും നഗര ജീവിതത്തതോടും ഉണ്ടാകാനിടയുള്ള കൗതുകവും താത്പര്യവും ആണ് തുടക്കത്തിലെ കഥാതന്തു. ഒട്ടും താമസിയാതെ വളരെ സമര്‍ത്ഥ്മയി അതിനെ നഗര, മുതലാളിത്ത, കച്ചവട ചൂഷണങ്ങളില്‍ എത്തിച്ച്, കഥാകാരി വിട വാങ്ങുന്നു. . നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്ന പെണ്‍കുട്ടി, അവരുടെ സൗജന്യ സമ്മാന നറുക്കെടുപ്പില്‍ പങ്കു ചേരുകയും, ഒന്നാം സമ്മാനമായ കമ്പ്യൂട്ടര്‍ നേടുകയും ചെയ്യുന്നു. ഇനി എല്ലാം ഊഹിക്കാവുന്നതെ ഉള്ളൂ....സമ്മാനം വാങ്ങാന്‍ അച്ഛനും മകളും നഗരത്തിലെത്തുന്നു...സമ്മാനം എത്തുന്നില്ല.. മാര്‍ക്കറ്റ് ഉടമ, കുട്ടിയുടെ ഫോട്ടോ പത്രത്തില്‍ പ്രസിദ്ധീകരിക്കാം എന്ന് വാഗ്ദാനം ചെയുന്നു.. കുട്ടിയോട് ഒരു തവണ കൂടി വരാന്‍ ആവശ്യപ്പെടുന്നു; ഒറ്റയ്ക്ക് വന്നുകൂടെ.. എന്തിനാ അച്ഛനെ ബുദ്ധിമുട്ടിക്കുന്നത്...അവസാനം കുട്ടി തനിച്ചു പീടികപ്പടികള്‍ കയറുന്നതാണ് നമ്മള്‍ കാണുന്നത്. ഫോട്ടോ എടുത്തുവോ, പത്രത്തില്‍ വന്നുവോ, കമ്പ്യൂട്ടര്‍ കിട്ടിയോ എന്നൊന്നും ഇനി ചോദിക്കേണ്ട കാര്യമില്ലല്ലോ.
പത്തു പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ്, കച്ചവട ചൂഷണവും നഗര ജീവിതത്തിന്റെ പൊള്ളക്കാഴ്ച്ചകളും ആയിരുന്നല്ലോ ബുദ്ധിജീവി രചനകളുടെ പൊതു തന്തു. കാലമിത്ര കഴിഞ്ഞിട്ടും, കംപ്യുട്ടര്‍, ഐ.ടി., ബഹുരാഷ്ട്ര കമ്പനികള്‍ എന്നിവ നമ്മുടെ നാടിന്റെ വാതില്‍പ്പടിയില്‍ എത്തിയിട്ടും, കച്ചവടം ലോകത്തിലേറ്റവും ഹീനമായ പ്രവൃത്തി ആണെന്ന് ഉദ്ഘോഷിക്കാനാണു നമുക്കു താത്പര്യം. ഇനി എന്നാണ് ഇത്തരം കഥകള്‍ക്ക് വിരമാമുണ്ടാകുക? ഒരു പക്ഷെ സര്‍കാര്‍ എല്ലാവര്‍ക്കും വീടുകളില്‍ അരി, തുണി, പച്ചക്കറി, സോപ്പ്, ചീപ്പ്, കണ്ണാടി, കമ്പ്യൂട്ടര്‍ വരെ എല്ലാം സൗജന്യമായി എത്തിക്കുന്നത് വരെ നാം ബഹളം വച്ചുകൊണ്ടിരിക്കും എന്ന് തോന്നുന്നു..
കഥയില്‍ ചോദ്യമില്ല........
ReplyDelete