കുറച്ചു ദിവസങ്ങളായി ഞാന്‍ ഒരു "you tube addict"ആയിക്കൊണ്ടിരിക്കുകയായിരുന്നു. "കണ്ണിക്കണ്ട " സിനിമാപ്പാട്ടുകളും അര്‍ത്ഥമില്ലാത്ത ചോദ്യോത്തരങ്ങള്‍ നിറഞ്ഞ അഭിമുഖ പരിപാടികളും കണ്ടു എന്റെ അഭിരുചികള്‍ അധഃപതനതിന്റെ വക്കിലെത്തി എന്ന് എനിക്കുതന്നെ തോന്നിതുടങ്ങിയിരുന്നു. തരാം താണ നോവലുകള്‍ വായിച്ചു തള്ളുന്ന ഒരു കൌമാരക്കാരിയാണ് ഞാനെന്നു എനിക്ക് ഇടക്കൊക്കെ തോന്നി. ഇതിനിടയില്‍ ആത്മാഭിമാനം അരല്പം വീണ്ടെടുക്കാനായി, മാധവിക്കുട്ടിയുടെ "മനോമി" എവിടെയോ കിടന്നിരുന്നത് തേടിപ്പിടിച്ചു വായിച്ചു. അങ്ങനെയിരിക്കെ, ഇന്നലെ, ആകസ്മികമായി ശ്രീ ശ്രീരാമന്റെ വേറിട്ട കാഴ്ച്ചകള്‍ കാണാനിടയായി. ഒരു തരം സോഷ്യലിസ്റ്റ് ട്വിസ്റ്റ് എല്ലാത്തിലും വരുത്താന്‍ ശ്രമിച്ചിട്ടുള്ളത് കണ്ടില്ലെന്നു നടിക്കുന്നില്ല, പക്ഷെ, ഫാദര്‍ അജി സെബാസ്റ്റ്യന്‍ എന്നാ ഇസൈ ബാബയും ശൈലന് എന്ന ജുബ്ബ ധരിക്കാത്ത കവിയും എന്നെ ഇരുത്തി ചിന്തിപ്പികുകതന്നെ ചെയ്തു.
ഇതെഴുതിയപ്പോഴാണ് ഓര്മ്മ വന്നത്, പി.ടി. ഉഷയുടെ അഭിമുഖം (മുഖാമുഖം എന്ന പരിപാടിയില്‍ വന്നത്) വളരെ നന്നായിരുന്നു.
ജയ് യു-ട്യൂബ്!
No comments:
Post a Comment